അഗ്രഹാരത്തിന്‍ ഇടനാഴികളില്‍
ഇരുള്‍മൂടിയ അകത്തളങ്ങളില്‍
ഞാന്‍ തിരഞ്ഞതെന്‍ ബാല്യം
വിരലുണ്ടുറങ്ങുമെന്‍ തരള ബാല്യം
പൊടിപുരണ്ട മച്ചിന്‍ മോളില്‍
പുസ്തകക്കെട്ടുകളില്‍ ഞാന്‍
കണ്ടെന്‍ മയില്‍പ്പീലി തുണ്ടിനെ
പെറ്റില്ല പെരുകിയുമില്ലിന്നും
നഷ്ട മോഹങ്ങള്‍ തന്‍ തൊട്ടിലില്‍
അവരുറങ്ങുകയാണിപ്പോഴും
തൊടിയിലെ മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
കയര്‍ പിരിഞ്ഞൊരൂഞ്ഞാലിന്‍ ദ്രവിച്ച പൊട്ടുകള്‍
തെങ്ങിന്‍ ചോട്ടില്‍ നിറം മങ്ങിയൊരെന്‍
പട്ടുപ്പാവാടതന്‍ ചിതലരിച്ച ബാക്കികള്‍
മുറ്റത്ത് ചിലമ്പിച്ച ആതിരപ്പാട്ടിന്‍ ശീലുകള്‍
ബ്രഹ്മണ്യത്തില്‍ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ
കുഞ്ഞനുജന്റെ യാത്രാമൊഴി കാതുകളില്‍
താലിച്കരടിനും മേലെ വരന്റെ ജാതി നോക്കും
ബ്രാഹ്മണ്യത്തിന്‍ ചുവന്ന കണ്ണുകള്‍
ഇല്ലായ്മയില്‍ തളര്‍ന്നുറങ്ങുമെന്‍ പരദേവതകള്‍
ഇല്ലതൊന്നും മറക്കാന്‍ കഴിയില്ലെങ്കിലും
വൃഥാ മറക്കാന്‍ ശ്രമിക്കയാണിന്നു ഞാന്‍
Thursday, December 28, 2006
Tuesday, December 26, 2006
മഗ്ദലന
മഗ്ദലനയുടെ ഇടനാഴികളില്‍
കനത്ത മഞ്ഞും ഇരുളും ഒന്നിച്ചു കൂടി
ഒലിച്ചിറങ്ങിയ കണ്ണുനീരില്‍
രക്തത്തിന്‍ മടുത്ത ഗന്ധം
പാപത്തിന്‍ കറപറ്റിയ തുണിക്കഷ്ണം
മാറോടു ചേര്‍ത്തവള്‍ തേങ്ങി
ഇതിനായിരുന്നോ നിന്‍ ജനനം
വിശുദ്ധിയുടെ, അതിരുകളില്ലാത്ത
രാജ്യത്തിന്‍ മടിയില്‍ ആരുമില്ലാതെ
അവള്‍ തേങ്ങി
ഇനിയും വരാനിരിക്കുന്ന ആ നല്ല
രാജ്യത്തിന്‍ കനവുകളില്‍ അവള്‍ മുങ്ങി.
കനത്ത മഞ്ഞും ഇരുളും ഒന്നിച്ചു കൂടി
ഒലിച്ചിറങ്ങിയ കണ്ണുനീരില്‍
രക്തത്തിന്‍ മടുത്ത ഗന്ധം
പാപത്തിന്‍ കറപറ്റിയ തുണിക്കഷ്ണം
മാറോടു ചേര്‍ത്തവള്‍ തേങ്ങി
ഇതിനായിരുന്നോ നിന്‍ ജനനം
വിശുദ്ധിയുടെ, അതിരുകളില്ലാത്ത
രാജ്യത്തിന്‍ മടിയില്‍ ആരുമില്ലാതെ
അവള്‍ തേങ്ങി
ഇനിയും വരാനിരിക്കുന്ന ആ നല്ല
രാജ്യത്തിന്‍ കനവുകളില്‍ അവള്‍ മുങ്ങി.
Saturday, December 23, 2006
മണ്‍ചെരാതുകള്‍
എരിഞ്ഞടങ്ങിയ പകലിനുമേല്‍ കരിമ്പടം
നീര്‍ത്തിയ സന്ധ്യതന്‍ കാവല്‍ക്കാരന്‍
പകലുകളിരവുകള്‍ ജീവിത മാപിനികള്‍
നിമിഷാന്ധകാരത്തില്‍ മിന്നുന്ന താരങ്ങള്‍
തപം ചെയ്തൊടുങ്ങിയ രാവിന്റെ കൂട്ടുകാര്‍
വിധി തീര്‍ത്ത മണ്ണിന്‍ ചെരാതുകള്‍
പൊട്ടാതെ യിപ്പൊഴും സൂക്ഷിപ്പൂ ഞാനെന്‍
മാറാല കെട്ടിയ മനസ്സിന്‍ മടിത്തട്ടില്‍
അവയിലിപ്പോഴുമെന്‍ കണ്ണൂനീര്‍പ്പാടുകള്‍
നിശാഗന്ധിയില്‍ വീണ മഞ്ഞിന്‍ കണങ്ങളായ്
മനസ്സിലൊരായിരം നനവിന്‍ നോവുകള്‍
പെയ്യുന്ന മാരിതന്‍ ദ്രുതകാലതാളങ്ങള്‍
പെരുമ്പറയായെന്‍ ഹൃദയപാളികളിലൊരു
കത്തുന്ന വേദനയായ് പടര്‍ന്നൊഴുകുന്നു.
മാവിന്‍ ചുവട്ടിലായ് പൊട്ടിവീണ വളത്തുണ്ടുകള്‍
അകലെ ആകാശത്തമ്പിളിമാത്രം സാക്ഷിയായ്
പിറന്നു വീണ മോഹത്തിന്‍ കതിരുകള്‍
മൌനത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍
നെറ്റിയിലെ വിയര്‍പ്പിന്‍ കുമിളകള്‍
മായ്ചിട്ടും മായാത്ത കരുത്തിന്‍ മുദ്രകള്‍
ഒടുവിലതൊരസുര ഗര്‍ജ്ജനമായെന്‍
വിധിയെ അമ്മാനമാടുമ്പോഴും ഉള്ളില്‍
ഞാനാ മാറാല തീര്‍ത്ത് കാത്തിരുന്നു
മറ്റൊരു തൃക്കാര്‍ത്തികയ്ക്കായ്
നീര്‍ത്തിയ സന്ധ്യതന്‍ കാവല്‍ക്കാരന്‍
പകലുകളിരവുകള്‍ ജീവിത മാപിനികള്‍
നിമിഷാന്ധകാരത്തില്‍ മിന്നുന്ന താരങ്ങള്‍
തപം ചെയ്തൊടുങ്ങിയ രാവിന്റെ കൂട്ടുകാര്‍
വിധി തീര്‍ത്ത മണ്ണിന്‍ ചെരാതുകള്‍
പൊട്ടാതെ യിപ്പൊഴും സൂക്ഷിപ്പൂ ഞാനെന്‍
മാറാല കെട്ടിയ മനസ്സിന്‍ മടിത്തട്ടില്‍
അവയിലിപ്പോഴുമെന്‍ കണ്ണൂനീര്‍പ്പാടുകള്‍
നിശാഗന്ധിയില്‍ വീണ മഞ്ഞിന്‍ കണങ്ങളായ്
മനസ്സിലൊരായിരം നനവിന്‍ നോവുകള്‍
പെയ്യുന്ന മാരിതന്‍ ദ്രുതകാലതാളങ്ങള്‍
പെരുമ്പറയായെന്‍ ഹൃദയപാളികളിലൊരു
കത്തുന്ന വേദനയായ് പടര്‍ന്നൊഴുകുന്നു.
മാവിന്‍ ചുവട്ടിലായ് പൊട്ടിവീണ വളത്തുണ്ടുകള്‍
അകലെ ആകാശത്തമ്പിളിമാത്രം സാക്ഷിയായ്
പിറന്നു വീണ മോഹത്തിന്‍ കതിരുകള്‍
മൌനത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍
നെറ്റിയിലെ വിയര്‍പ്പിന്‍ കുമിളകള്‍
മായ്ചിട്ടും മായാത്ത കരുത്തിന്‍ മുദ്രകള്‍
ഒടുവിലതൊരസുര ഗര്‍ജ്ജനമായെന്‍
വിധിയെ അമ്മാനമാടുമ്പോഴും ഉള്ളില്‍
ഞാനാ മാറാല തീര്‍ത്ത് കാത്തിരുന്നു
മറ്റൊരു തൃക്കാര്‍ത്തികയ്ക്കായ്
ഗായത്രിയുടെ കവിതകള്‍
ഞാന്‍ ഗായത്രി.
ബ്ലോഗ് വായന തുടങ്ങിയിട്ട് ആറേഴ് മാസമായി. പക്ഷെ എങ്ങനെയാണ്‍ ബ്ലൊഗില്‍ എഴുതുന്നതു എന്ന് നിശ്ചയമില്ലാഞ്ഞിട്ട് ഇതു വരെ കാത്തു. ഇപ്പോള്‍ കുറെശ്ശെ മനസ്സിലായി വരുന്നു. പിന്നെ നിങ്ങളൊക്കെയുണ്ടല്ലോ കൂട്ടിന്‍?
മനസ്സിന്റെ കോണില്‍ എവിടെയോ കുറിച്ചിട്ട ചില വാക്കുകള്‍ - അതിനു കവിത എന്നു പറയാമോ എന്നറിയില്ല - നിങ്ങള്‍ക്കും വായിക്കാനായി ഇനി ഈ പേജില്‍ കുറിച്ചിടാം. വളരെ നല്ല രീതിയില്‍ കവിത എഴുതുന്ന പലരെയും ഞാന്‍ ബ്ലോഗ്ഗില്‍ കണ്ടു. അവരോടൊപ്പം എഴുതാന്‍ എനിക്കു കഴിയില്ല എന്നറിയാം എങ്കിലും നിങ്ങളുടെ നിരൂപണം ആവശ്യമാണ്‍. അത് എന്റെ എഴുത്തിലെ അപാകതകളെ തിരുത്താന്‍ സഹാഹിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങളില്‍ ഒരാള്‍......... ഗായത്രി.
ആദ്യാക്ഷരങ്ങള്‍
കനലെരിയും കനവില്‍ ഞാന്‍ കണ്ടു
ഞാന്‍ കണ്ടതു നേരിന്‍ നിനവുകള്‍
നെഞ്ചിന്‍ കൂടില്‍ പിടയും കപോത മര്‍മ്മരം
ഒരു പ്രാണന്റെ നിര്‍ത്താത്ത മരണ താളം
വഴിപോക്കന്റെ വിശപ്പിന്‍ താളം
മുഷ്ടി ചുരുട്ടിയ വീറിന്‍ വാക്കുകള്‍
മുല്ലപ്പൂവിന്‍ സുഗന്ധം പരത്തിയ
രാവിന്‍ “കന്യക”മാര്‍
ദംഷ്ട്രകള്‍ കാട്ടും രാവിന്‍ മക്കള്‍
ചൂഴ്ന്നെടുക്കുന്ന പാപത്തിന്‍ നോട്ടം
വിയര്‍പ്പിന്‍ മണമില്ലാത്ത പച്ച നോട്ടുകള്
അമ്മിഞ്ഞപ്പാലിന്‍ ദുഷിച്ച ഗന്ധം....
ബ്ലോഗ് വായന തുടങ്ങിയിട്ട് ആറേഴ് മാസമായി. പക്ഷെ എങ്ങനെയാണ്‍ ബ്ലൊഗില്‍ എഴുതുന്നതു എന്ന് നിശ്ചയമില്ലാഞ്ഞിട്ട് ഇതു വരെ കാത്തു. ഇപ്പോള്‍ കുറെശ്ശെ മനസ്സിലായി വരുന്നു. പിന്നെ നിങ്ങളൊക്കെയുണ്ടല്ലോ കൂട്ടിന്‍?
മനസ്സിന്റെ കോണില്‍ എവിടെയോ കുറിച്ചിട്ട ചില വാക്കുകള്‍ - അതിനു കവിത എന്നു പറയാമോ എന്നറിയില്ല - നിങ്ങള്‍ക്കും വായിക്കാനായി ഇനി ഈ പേജില്‍ കുറിച്ചിടാം. വളരെ നല്ല രീതിയില്‍ കവിത എഴുതുന്ന പലരെയും ഞാന്‍ ബ്ലോഗ്ഗില്‍ കണ്ടു. അവരോടൊപ്പം എഴുതാന്‍ എനിക്കു കഴിയില്ല എന്നറിയാം എങ്കിലും നിങ്ങളുടെ നിരൂപണം ആവശ്യമാണ്‍. അത് എന്റെ എഴുത്തിലെ അപാകതകളെ തിരുത്താന്‍ സഹാഹിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.
നിങ്ങളില്‍ ഒരാള്‍......... ഗായത്രി.
ആദ്യാക്ഷരങ്ങള്‍
കനലെരിയും കനവില്‍ ഞാന്‍ കണ്ടു
ഞാന്‍ കണ്ടതു നേരിന്‍ നിനവുകള്‍
നെഞ്ചിന്‍ കൂടില്‍ പിടയും കപോത മര്‍മ്മരം
ഒരു പ്രാണന്റെ നിര്‍ത്താത്ത മരണ താളം
വഴിപോക്കന്റെ വിശപ്പിന്‍ താളം
മുഷ്ടി ചുരുട്ടിയ വീറിന്‍ വാക്കുകള്‍
മുല്ലപ്പൂവിന്‍ സുഗന്ധം പരത്തിയ
രാവിന്‍ “കന്യക”മാര്‍
ദംഷ്ട്രകള്‍ കാട്ടും രാവിന്‍ മക്കള്‍
ചൂഴ്ന്നെടുക്കുന്ന പാപത്തിന്‍ നോട്ടം
വിയര്‍പ്പിന്‍ മണമില്ലാത്ത പച്ച നോട്ടുകള്
അമ്മിഞ്ഞപ്പാലിന്‍ ദുഷിച്ച ഗന്ധം....
Subscribe to:
Posts (Atom)