Saturday, December 23, 2006

ഗായത്രിയുടെ കവിതകള്‍

ഞാന്‍ ഗായത്രി.
ബ്ലോഗ് വായന തുടങ്ങിയിട്ട് ആ‍റേഴ് മാസമായി. പക്ഷെ എങ്ങനെയാണ്‍ ബ്ലൊഗില്‍ എഴുതുന്നതു എന്ന് നിശ്ചയമില്ലാഞ്ഞിട്ട് ഇതു വരെ കാത്തു. ഇപ്പോള്‍ കുറെശ്ശെ മനസ്സിലായി വരുന്നു. പിന്നെ നിങ്ങളൊക്കെയുണ്ടല്ലോ കൂട്ടിന്‍?
മനസ്സിന്റെ കോണില്‍ എവിടെയോ കുറിച്ചിട്ട ചില വാക്കുകള്‍ - അതിനു കവിത എന്നു പറയാമോ എന്നറിയില്ല - നിങ്ങള്‍ക്കും വായിക്കാനായി ഇനി ഈ പേജില്‍ കുറിച്ചിടാം. വളരെ നല്ല രീതിയില്‍ കവിത എഴുതുന്ന പലരെയും ഞാന്‍ ബ്ലോഗ്ഗില്‍ കണ്ടു. അവരോടൊപ്പം എഴുതാന്‍ എനിക്കു കഴിയില്ല എന്നറിയാം എങ്കിലും നിങ്ങളുടെ നിരൂപണം ആവശ്യമാണ്‍. അത് എന്റെ എഴുത്തിലെ അപാകതകളെ തിരുത്താന്‍ സഹാഹിക്കും എന്നു ഞാന്‍ വിശ്വസിക്കുന്നു.

നിങ്ങളില്‍ ഒരാള്‍......... ഗായത്രി.


ആദ്യാക്ഷരങ്ങള്‍

കനലെരിയും കനവില്‍ ഞാന്‍ കണ്ടു
ഞാന്‍ കണ്ടതു നേരിന്‍ നിനവുകള്‍
നെഞ്ചിന്‍ കൂടില്‍ പിടയും കപോത മര്‍മ്മരം
ഒരു പ്രാണന്റെ നിര്‍ത്താത്ത മരണ താളം‍
വഴിപോക്കന്റെ വിശപ്പിന്‍ താളം
മുഷ്ടി ചുരുട്ടിയ വീറിന്‍ വാ‍ക്കുകള്‍
മുല്ലപ്പൂവിന്‍ സുഗന്ധം പരത്തിയ
രാവിന്‍ “കന്യക”മാ‍ര്‍
ദംഷ്ട്രകള്‍ കാട്ടും രാവിന്‍ മക്കള്‍
ചൂഴ്ന്നെടുക്കുന്ന പാപത്തിന്‍ നോട്ടം
വിയര്‍പ്പിന്‍ മണമില്ലാത്ത പച്ച നോട്ടുകള്
അമ്മിഞ്ഞപ്പാലിന്‍ ദുഷിച്ച ഗന്ധം....

5 comments:

ഗായത്രി said...

ഞാനും നിങ്ങളില്‍ ഓരാളായി ഇല്ലേ?

വല്യമ്മായി said...

സ്വാഗതം

സാരംഗി said...

സ്വാഗതം ഗായത്രീ, തുടര്‍ന്നും എഴുതൂ...
ഹാപ്പി ന്യൂ ഇയര്‍..

വിഷ്ണു പ്രസാദ് said...

ഗായത്രീ, സ്വാഗതം.

hope... said...

ഗായത്രി എഴുതിയ ഈ അക്ഷ്രക്കൂട്ടുകളെ കവിത എന്നു വിളിച്ചില്ലെങ്കില്‍ , പിന്നെ എന്തിനെ ആണു കവിത എന്നു വിളിക്കെന്‍ടതു ? ശരിക്കും മനോഹരമായിരിക്കുന്നു.

പ്രാസങ്ങളും താളങ്ങലും ഒക്കെ ഉള്ള ഒരു കവിതാലൊകം ഉന്ടു.പക്ഷെ അതിനുമപ്പുരം ഹൃദയവും വികാരങ്ങ്ളും ഉള്ള , ഒരു കവിത ഉന്‍ടു ..
പക്ഷെ ഇതു രണ്‍ടും ചേര്‍ത്തിയുള്ള ഇയാലുടെ ലോകം മനോഹരമായിരിക്കുന്നു