Tuesday, December 26, 2006

മഗ്ദലന

മഗ്ദലനയുടെ ഇടനാഴികളില്‍
കനത്ത മഞ്ഞും ഇരുളും ഒന്നിച്ചു കൂടി
ഒലിച്ചിറങ്ങിയ കണ്ണുനീരില്‍
രക്തത്തിന്‍ മടുത്ത ഗന്ധം
പാപത്തിന്‍ കറപറ്റിയ തുണിക്കഷ്ണം
മാറോടു ചേര്‍ത്തവള്‍ തേങ്ങി
ഇതിനായിരുന്നോ നിന്‍ ജനനം
വിശുദ്ധിയുടെ, അതിരുകളില്ലാത്ത
രാജ്യത്തിന്‍ മടിയില്‍ ആരുമില്ലാതെ
അവള്‍ തേങ്ങി
ഇനിയും വരാനിരിക്കുന്ന ആ നല്ല
രാജ്യത്തിന്‍ കനവുകളില്‍ അവള്‍ മുങ്ങി.

12 comments:

ഗായത്രി said...

മഗ്ദലനയുടെ ഇടനാഴികളില്‍
കനത്ത മഞ്ഞും ഇരുളും ഒന്നിച്ചു കൂടി

സുല്‍ |Sul said...

ഗായത്രിക്ക് ബൂലോകത്തേക്ക് സ്വാഗതം.

-സുല്‍

കുറുമാന്‍ said...

നന്നായിരിക്കുന്നു ഗായത്രി.

ഇനിയും വരാനിരിക്കുന്ന ആ നല്ല നാളുകളിലേക്ക് സ്വാഗതം.

കണ്ണൂരാന്‍ - KANNURAN said...

നന്നായിട്ടുണ്ടീ കവിത. ഇനിയും എഴുതുമല്ലോ..

സു | Su said...

സ്വാഗതം.

വേണു venu said...

സ്വാഗതം

തമനു said...

ഭംഗിയായിരിക്കുന്നു ഗായത്രി .. അഭിനന്ദനങ്ങള്‍ ...

സാരംഗി said...

'മഗ്ദലന' യുടെ പ്രതീക്ഷകള്‍ പോലെ ഒരു നല്ല രാജ്യത്തിന്റെ കനവുകള്‍ നമുക്കും പ്രചോദനമാകട്ടെ. തുടര്‍ന്നും എഴുതൂ...

ശെഫി said...

സ്വാഗതം. നന്നായിരിക്കുന്നു. ഞാനും സൌദിയില്‍ നിന്നാണ്‌-ജിദ്ദയില്‍ നിന്നും

ഗായത്രി said...

ആശംസകള്‍ക്കും സ്നേഹത്തിനും ഓരൊരുത്തര്‍ക്കും പ്രത്യേകം പ്രത്യേകം നന്ദി.x

ഗായത്രി said...

ഇവിടെ സന്ദറ്ശിച്ചതിനും വിലയിരുത്തിയതിനും ഓരോരുത്തറ്ക്കും പ്രത്യേകം നന്ദി.

sreeniya said...

gaythri iniyum uyare.......