Monday, March 5, 2007

നാണം കെട്ട യാഹൂ

“ലോകവലയ്ക്കുള്ളില്‍ “ നിന്നും നീണ്ട ചോരക്കൈകളാല്‍
എത്തിപ്പിടിയ്ക്കുന്നു യഹൂ നമ്മള്‍ തന്‍ മക്കളെ
പിന്നെ സ്വന്തമാക്കുന്നു നാണമേതുമില്ലാതെ
പേറ്റുനോവറിയാത്ത പെണ്ണിന്റെ മുലയൂട്ടാനുള്ള പൂതിപോലെ
ഹാ കഷ്ടം നാണക്കേടിതു മാളോര്‍ക്കെല്ലാം
ഇതിന്‍ പേരും സ്വാതന്ത്ര്യമെന്നൊ
ചോരനു ഭൂഷണമാക്കിയ മൌനത്തിന്‍ വല
ഞങ്ങള്‍ ഭേദിച്ചീടും, ലോകം സാക്ഷിയാകും
പിന്നെ കാലം മായാത്ത മഷിയാല്‍ വരച്ചിടും
ഈ നാണക്കേടിന്‍ നാറിയ കഥകള്‍

9 comments:

ഗായത്രി said...

സൂവിനു പിന്തുണയോടെ ഒരു കുഞ്ഞു കവിത

വിശ്വപ്രഭ viswaprabha said...

ഗായത്രീ!
:-)

Unknown said...

ഇങ്ങനെയും പ്രതിഷേധിക്കാം

ചാത്തങ്കേരിലെ കുട്ടിച്ചാത്തന്‍. said...

kollaam ... keep writting

K.P.Sukumaran said...

യാഹൂ കറിവേപ്പില എന്ന പാചകബ്ലോഗില്‍ നിന്നും നടത്തിയ കണ്ടന്റ് മോഷണം ഇതിനോടകം തന്നെ എല്ലാവരുടേയും ശ്രദ്ധയില്‍ പെട്ടിരിക്കുമെന്നു കരുതുന്നു. ഇതുവരേയും യാഹൂ, വരുത്തിയ പിഴവ് അംഗീകരിക്കുവാനോ, മോഷണത്തിന് ഇരയായ ബ്ലോഗറോട് ക്ഷമചോദിക്കുവാനോ തയ്യാറായിട്ടില്ല. യാഹൂവിന്റെ ഈ നടപടികള്‍ക്കെതിരെ മാര്‍ച്ച് 5 തിങ്കളാഴ്ച ബ്ലോഗേഴ്സ് എല്ലാവരും ഒരു പ്രതിഷേധ പോസ്റ്റ് അവരവരുടെ ബ്ലോഗില്‍ ചേര്‍ക്കുന്നു.പ്രതിഷേധത്തില്‍ പങ്കുചേര്‍ന്നുകൊണ്ട് ഈ വിഷയത്തിലൊരു പോസ്റ്റ് ഞാനും ചേര്‍ക്കുന്നു.

NILATHEERAM said...

വീട്ടമ്മതന്‍ ചോരത്ത ധാര്‍മികരോഷം
നന്നായ് വളര്‍ത്തിടും മക്കളേതന്‍

കാവാലം ജയകൃഷ്ണന്‍ said...

ആദ്യമായാണിവിടെ,

മുഴുവനും വായിച്ചു.
ആദ്യ പോസ്റ്റില്‍ ‘മറ്റുള്ളവരേപ്പോലെ എഴുതാന്‍ കഴിയില്ല’ എന്ന വാചകം തിരുത്തേണ്ടിയിരിക്കുന്നു. മറ്റു പലരേക്കാളും നന്നായാണ് എഴുതിയിരിക്കുന്നത്. വ്യത്യസ്തമായ വിഷയങ്ങള്‍,നല്ല പദഭംഗി തുടങ്ങി കവിതയുടെ പരിശുദ്ധി നന്നായി ദര്‍ശിക്കാവുന്ന കവിതകളാണ് എല്ലാം തന്നെ.

ആശംസകളോടെ

ഫൈസൽ said...

expect more from you
regards
faizal

ഫൈസൽ said...
This comment has been removed by the author.