Saturday, December 23, 2006

മണ്‍ചെരാതുകള്‍

എരിഞ്ഞടങ്ങിയ പകലിനുമേല്‍ കരിമ്പടം
നീര്‍ത്തിയ സന്ധ്യതന്‍ കാവല്‍ക്കാരന്‍
പകലുകളിരവുകള്‍ ജീവിത മാപിനികള്‍
നിമിഷാന്ധകാരത്തില്‍ മിന്നുന്ന താരങ്ങള്‍
തപം ചെയ്തൊടുങ്ങിയ രാവിന്റെ കൂട്ടുകാര്‍
വിധി തീര്‍ത്ത മണ്ണിന്‍ ചെരാതുകള്‍
പൊട്ടാതെ യിപ്പൊഴും സൂക്ഷിപ്പൂ ഞാനെന്‍
മാറാല കെട്ടിയ മനസ്സിന്‍ മടിത്തട്ടില്‍
അവയിലിപ്പോഴുമെന്‍ കണ്ണൂനീര്‍പ്പാടുകള്‍
നിശാഗന്ധിയില്‍ വീണ മഞ്ഞിന്‍ കണങ്ങളായ്
മനസ്സിലൊരായിരം നനവിന്‍ നോവുകള്‍
പെയ്യുന്ന മാരിതന്‍ ദ്രുതകാലതാളങ്ങള്‍
പെരുമ്പറയായെന്‍ ഹൃദയപാളികളിലൊരു
കത്തുന്ന വേദനയാ‍യ് പടര്‍ന്നൊഴുകുന്നു.
മാവിന്‍ ചുവട്ടിലായ് പൊട്ടിവീണ വളത്തുണ്ടുകള്‍
അകലെ ആകാശത്തമ്പിളിമാത്രം സാക്ഷിയായ്
പിറന്നു വീണ മോഹത്തിന്‍ കതിരുകള്‍
മൌനത്തിന്റെ ശ്വാസ നിശ്വാസങ്ങള്‍
നെറ്റിയിലെ വിയര്‍പ്പിന്‍ കുമിളകള്‍
മായ്ചിട്ടും മായാത്ത കരുത്തിന്‍ മുദ്രകള്‍
ഒടുവിലതൊരസുര ഗര്‍ജ്ജനമായെന്‍
വിധിയെ അമ്മാനമാടുമ്പോഴും ഉള്ളില്‍
ഞാനാ മാറാല തീര്‍ത്ത് കാത്തിരുന്നു
മറ്റൊരു തൃക്കാര്‍ത്തികയ്ക്കായ്

4 comments:

ഗായത്രി said...

ജീവിതം പോലെ എരിഞ്ഞടങ്ങിയ മണ്‍ ചെരാതുകള്‍ അടുത്തൊരു തിരിനാളത്തിനായ് വീണ്ടും കാത്തിരിക്കുന്നു

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ഗായത്രി(ചേച്ചി?)ക്ക്‌ സുസ്വാഗതം. അങ്ങനെ സൌദിയില്‍ ഒരു ബ്ലൊഗര്‍ കൂടി ജനിച്ചു. ഇതാ തങ്കളെ 'കുരവയിട്ട്‌' സ്വീകരിക്കുന്നു. എഴുതി ശക്തയാവുക. ആശംസകളോടെ മറ്റൊരു സൌദി നിവാസി.

ഗായത്രി said...

Sivaprasad, thanks to visit my page and your valuable comments.

ജിതൻ said...

ഗായത്രി....
‍കാവ്യഭംഗി ഒട്ടും ചോര്‍ന്നുപോകാതെ
ആശയം പൂര്‍ണ്ണമായും സംവേദിക്കാന്‍ താങ്കള്‍ക്കാകുന്നു...
നല്ല വരികള്‍...
ആശയവും.
തുടര്‍ന്നും പ്രതീക്ഷിക്കട്ടെ...
www.bliss-of-solitude.blogspot.com