Thursday, December 28, 2006

അഗ്രഹാരം

അഗ്രഹാരത്തിന്‍ ഇടനാഴികളില്‍
ഇരുള്‍മൂടിയ അകത്തളങ്ങളില്‍
ഞാന്‍ തിരഞ്ഞതെന്‍ ബാല്യം
വിരലുണ്ടുറങ്ങുമെന്‍ തരള ബാല്യം
പൊടിപുരണ്ട മച്ചിന്‍ മോളില്‍
പുസ്തകക്കെട്ടുകളില്‍ ഞാന്‍
കണ്ടെന്‍ മയില്‍പ്പീലി തുണ്ടിനെ
പെറ്റില്ല പെരുകിയുമില്ലിന്നും
നഷ്ട മോഹങ്ങള്‍ തന്‍ തൊട്ടിലില്‍
അവരുറങ്ങുകയാണിപ്പോഴും
തൊടിയിലെ മൂവാണ്ടന്‍ മാവിന്‍ കൊമ്പില്‍
കയര്‍ പിരിഞ്ഞൊരൂഞ്ഞാലിന്‍ ദ്രവിച്ച പൊട്ടുകള്‍
തെങ്ങിന്‍ ചോട്ടില്‍ നിറം മങ്ങിയൊരെന്‍
പട്ടുപ്പാവാടതന്‍ ചിതലരിച്ച ബാക്കികള്‍
മുറ്റത്ത് ചിലമ്പിച്ച ആതിരപ്പാട്ടിന്‍ ശീലുകള്‍
ബ്രഹ്മണ്യത്തില്‍ ചരടുകള്‍ പൊട്ടിച്ചെറിഞ്ഞ
കുഞ്ഞനുജന്റെ യാത്രാമൊഴി കാതുകളില്‍
താലിച്കരടിനും മേലെ വരന്റെ ജാതി നോക്കും
ബ്രാഹ്മണ്യത്തിന്‍ ചുവന്ന കണ്ണുകള്‍
ഇല്ലായ്മയില്‍ തളര്‍ന്നുറങ്ങുമെന്‍ പരദേവതകള്‍
ഇല്ലതൊന്നും മറക്കാന്‍ കഴിയില്ലെങ്കിലും
വൃഥാ മറക്കാന്‍ ശ്രമിക്കയാണിന്നു ഞാന്‍

10 comments:

ഗായത്രി said...

ഇല്ലതൊന്നും മറക്കാന്‍ കഴിയില്ലെങ്കിലും
വൃഥാ മറക്കാന്‍ ശ്രമിക്കയാണിന്നു ഞാന്‍

സു | Su said...

കവിത ഇഷ്ടമായി.

കണ്ണൂരാന്‍ - KANNURAN said...

എന്നത്തെയും പോലെ നല്ല കവിത...d

ഗായത്രി said...

സൂ, :) ഞാന്‍ പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട് എത്ര തിരക്കുണ്ടെങ്കിലും എല്ലായിടത്തും കുറഞ്ഞ പക്ഷം ഒരു ചിരിയായെങ്കിലും എത്തുന്ന ഈ സാന്നിധ്യം.
വളരെ നന്ദി ഇവിടെയും വന്നതിന്‍.

കണ്ണൂരാന്, ‍ നന്ദി.

G.MANU said...

എല്ലവരെയും എണ്റ്റെ കുടിലിലോട്ടും ക്ഷണിക്കുന്നു. വലുതായിട്ടൊന്നും ഇല്ല തരാന്‍ കേട്ടോ




jeevitharekhakal.blogspot.com

വേണു venu said...

ഗായത്രീ, കവിത ഇഷ്ടപ്പെട്ടു.
ഇല്ലതൊന്നും മറക്കാന്‍ കഴിയില്ലെങ്കിലും
വൃഥാ മറക്കാന്‍ ശ്രമിക്കയാണിന്നു ഞാന്‍.

ഓരോ ബിംബ്ങ്ങളിലും മനസ്സിനെ സ്പര്‍ശിച്ച ഓരൊ കഥയുറങ്ങുമ്പോള്‍, ആ ഓര്‍മ്മകളെ ഒരിക്കലും മറക്കാന്‍ കഴിയില്ല.
അഭിനന്ദനങ്ങള്‍.

shebi.... said...

ഗായത്രി , മറക്കാന്‍ ശ്രമിക്കുന്നു എന്ന് കളവു പറഞ്ഞ് സ്വയം സൂക്ഷിക്കുന്ന ഒട്ടേറെ ഓര്‍മ്മകളുടെയും , അനുഭവങ്ങളുടെയുമല്ലാം തുടര്‍ച്ച ഒരിക്കലും തീരുന്നില്ല ഇതാണ് നാം ഓരോരുത്തരും സ്വയം ആവിഷ്കരിക്കാന്‍ ശ്രമിക്കുന്നത്. അഭിനന്ദനങ്ങള്‍ ഇനിയും എഴുതുക

hope... said...

കാലങ്ങള്‍ക്കു ശേഷം ഒരു നല്ല കവിത വായിച്ച ചാരിതാര്‍ത്യം തോന്നുന്നു ഉണ്ടു എപ്പൊള്‍

ജിതൻ said...

നന്നയിരിക്കുന്നു കവിത....
ഇല്ലതൊന്നും മറക്കാന്‍ കഴിയില്ലെങ്കിലും
വൃഥാ മറക്കാന്‍ ശ്രമിക്കയാണിന്നു ഞാന്‍..

ഓര്‍മ്മകള്‍ അങ്ങനെയാണല്ലോ...
മറക്കാന്‍ എത്ര ശ്രമിച്ചാലും കഴിയാതെ....
എന്തൊക്കെയോ ഓര്‍മ്മപ്പെടുത്തി താങ്കളുടെ വരികള്‍..

www.bliss-of-solitude.blogspot.com

ഭ്രാന്തനച്ചൂസ് said...

nannayirikkunnu..varikal.....eniyum...ezhuthan..eswaran...thankalude thoolikakku shakti nalkatte..