Saturday, February 3, 2007

ഓര്‍മ്മച്ചെപ്പ്

ഋതുമാറി കാലം പിന്നെയുമീവഴിവന്നു
വസന്തത്തിന്‍ മഞ്ഞിന്‍ കണമായ്
പുല്‍നാമ്പുകളില്‍ മുത്തുകള്‍ തിളങ്ങി
രാവിലെവിടെയോ പാല പൂത്തുലഞ്ഞു
കാറ്റിലെന്നെ മദിപ്പിക്കും പാലപ്പൂമണം
മനസ്സിന്‍ വിഷാദമകറ്റും ചന്ദ്രികരാവ്
മെയ്യിന്‍ തപം താഴ്ത്തും കുളിര്‍കാറ്റ്
പടികടന്നെത്തുന്ന ആ‍തിരപ്പാട്ട്
ഇന്നിന്റെ സുഗന്ധം ഇന്നലെയ്ക്കു വഴിമാറി
രഥമുരുളും വഴികളില്‍ ഇന്നലെയുടെ കാവല്‍ക്കാര്‍
സര്‍പ്പപ്പാട്ടിന്‍ ഈരടികളില്‍ ശോകത
സംഭ്രമനിറങ്ങളിലിഴഞ്ഞെത്തും കരിനാഗം
എണ്ണവരണ്ട് കരിന്തിരി കത്തിയ
നിലവിളക്കില്‍ ചിറകു കരിഞ്ഞ ശലഭം
ദൂരക്കണ്ണുമായ് ഉമ്മറത്തിണ്ണയില്‍
ആരെയൊ കാത്തിരുന്ന ബാല്യവിരഹം
ശാപവചനങ്ങളിരുള്‍ മൂടിയ അഗ്രഹാരം
ഓര്‍മ്മകളില്‍ വിശപ്പിന്റെ വിറയല്‍
കണ്ഠത്തില്‍ ദാഹത്തിന്റെ വരള്‍ച്ച
മനസ്സില്‍ നിര്‍വ്വികാരതയുടെ മരവിപ്പ്
പുറകോട്ടിനിയും ഉരുളാന്‍ മടിയ്ക്കുന്ന
ഓര്‍മ്മരഥം വേരുകളില്‍ തട്ടി നിന്നു.

9 comments:

ഗായത്രി said...

ഇടയ്ക്കെന്റെ ബ്ലൊഗ് പണിമുടക്കി. എന്നെ പുറത്താക്കി അവര്‍ ഗേറ്റുപൂട്ടി. പിന്നെ കമ്മീഷനെ വച്ചു, തെളിവെടുപ്പു നടത്തി. എന്നെ കുറ്റവിമുക്തയാക്കി, ഗേറ്റു തുറന്നു തന്നു ഒപ്പം ഒരു ക്ഷമാപണവും. അതിങ്ങനെ:-
“Hello,

Your blog has been reviewed, verified, and cleared for regular use so that it will no longer appear as potential spam. If you sign out of Blogger and sign back in again, you should be able to post as normal. Thanks for your
patience, and we apologize for any inconvenience this has caused.

Sincerely,
The Blogger Team“

ഞാനിപ്പോള്‍ സന്തുഷ്ടയാണു. നഷ്ടപ്പെട്ട ബ്ലോഗ് തിരിച്ചു കിട്ടിയല്ലോ!. അതിനാല്‍ ഒരു കവിത പോസ്റ്റു ചെയ്യുന്നു. “ ഓര്‍മ്മച്ചെപ്പ്”
സ്നേഹത്തോടെ, ഗായത്രി.

Areekkodan | അരീക്കോടന്‍ said...

ഗായത്രീ ...ഈ ബ്ളോഗന്‍ ടീം ഇങ്ങിനെയാ.... കേരളത്തെപ്പോലെ ഇടക്കിടെ പണിമുടക്കും ബന്ദും ഹര്‍ത്താലും ഒക്കെ... ഞാനും ദിവസങ്ങളോളം ഇതു കാരണം ആപ്പിലായി..അന്ന് പോസ്റ്റ്‌ ചെയ്യാന്‍ ശ്രമിച്ച ഒരു പോസ്റ്റ്‌ ഇപ്പോളും പോസ്റ്റ്‌ ചെയ്യാന്‍ സാധിക്കുന്നില്ല...ഒരു എഞ്ചിനീയര്‍ നോട്ട്‌ ചെയ്തിട്ടുണ്ടെന്നും മറ്റും ഉള്ള പതിവ്‌ കുറിപ്പുകള്‍ ഇപ്പോലും കിട്ടുന്നു.പുതിയവ സുഖമായി പോസ്റ്റാനും കഴിയുന്നു.

പി. ശിവപ്രസാദ്‌ / മൈനാഗന്‍ said...

ശ്രീമതി ഗായത്രി, വീണ്ടും കവിതയുമായി കണ്ടതില്‍ സന്തോഷം. കവിയരങ്ങിലൂടെയും ഇടയ്ക്ക്‌ കണ്ടിരുന്നു. ബ്ലോഗിംഗ്‌ തുടരുക.

ഓഫ്‌ ടോപ്പിക്‌: താല്‍പ്പര്യമുണ്ടെങ്കില്‍ 'സൌദി ബ്ലോഗേര്‍സ്‌ ഫോറ'ത്തില്‍ ചേരാം. ഞങ്ങള്‍ കുറെപ്പേര്‍ മെയില്‍ വഴി ഒരു ശൃംഖല ഉണ്ടാക്കി വരുകയാണ്‌. വിരോധമില്ലെങ്കില്‍ http://groups.google.co.in/group/saudibloggers എന്ന വിലാസത്തിലൂടെ ഗ്രൂപ്പില്‍ പ്രവേശിച്ചാല്‍ മറ്റു വിശദവിവരങ്ങള്‍ കിട്ടും. കഴിയുമെങ്കില്‍ സഹകരിക്കുക.

വല്യമ്മായി said...

നല്ല വരികള്‍,ഇനിയുമിനിയുമെഴുതൂ

സാരംഗി said...

"ഋതുമാറി കാലം പിന്നെയുമീവഴിവന്നു
വസന്തത്തിന്‍ മഞ്ഞിന്‍ കണമായ്
പുല്‍നാമ്പുകളില്‍ മുത്തുകള്‍ തിളങ്ങി
രാവിലെവിടെയോ പാല പൂത്തുലഞ്ഞു
കാറ്റിലെന്നെ മദിപ്പിക്കും പാലപ്പൂമണം
മനസ്സിന്‍ വിഷാദമകറ്റും ചന്ദ്രികരാവ്
മെയ്യിന്‍ തപം താഴ്ത്തും കുളിര്‍കാറ്റ്
പടികടന്നെത്തുന്ന ആ‍തിരപ്പാട്ട്"

നന്നായിട്ടുണ്ട്‌ ട്ടോ ഗായത്രീ..

ഗായത്രി said...

അരീക്കോടന്‍,ശിവപ്രസാദ്, വല്ല്യമ്മായി, സാരംഗി
നന്ദി. കവിത വായിച്ച് അഭിപ്രായം അറിയിച്ചതിനു.
ശിവപ്രസാദ്, ബ്ലോഗ്ഗേഴ്സ് യൂണിയനെക്കുറിച്ച് ആലോചിക്കാം.

salil | drishyan said...

നന്നായിട്ടുണ്ട് ഗായത്രീ..

സസ്നേഹം
ദൃശ്യന്‍

:: niKk | നിക്ക് :: said...

'.............' ആയി ആണെല്ലോ എനിക്കു കാണാന്‍ കഴിയുന്നത്‌. ഏതു ഫോണ്ടാണുപയോഗിച്ചിരിക്കുന്നത്‌ ഗായത്രി ?

Dreamy man walking said...

gayathri nall kavitha
keep posting